ഇന്ത്യ- വിന്‍ഡീസ് എ ത്രിദിന പരിശീലന മത്സരം സമനിലയില്‍

ആന്റിഗ്വ: ഇന്ത്യ- വിന്‍ഡീസ് എ ത്രിദിന പരിശീലന മത്സരം സമനിലയില്‍ അവസാനിച്ചു. ഹനുമ വിഹാരി 64 റണ്‍സും നായകന്‍ അജിങ്ക്യ രഹാനെ 54 റണ്‍സുമെടുത്തു. ഇന്ത്യ അഞ്ച് വിക്കറ്റിന് 188 റണ്‍സാണ് എടുത്തത്.

305 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് മൂന്ന് വിക്കറ്റിന് 47 റണ്‍സില്‍ എത്തിയപ്പോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ജാസനും(2*) കാര്‍ട്ടറും(1*) പുറത്താകാതെ നിന്നു. ബൂമ്ര, അശ്വിന്‍, ജഡേജ എന്നിവര്‍ക്കാണ് വിക്കറ്റ്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യാഴാഴ്ച ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് പരമ്പര നടക്കുന്നത്.

Top