പശ്ചിമ ബംഗാളില്‍ വന്‍തീപ്പിടുത്തം: ഏഴു മരണം

manvila

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തീപ്പിടുത്തത്തിൽ ഏഴുപേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ഒരു ഓഫീസ് കെട്ടിടത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു റെയില്‍വേ ഓഫീസറും ഒരു സുരക്ഷാജീവനക്കാരനുമാണ് മരിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്.ടിക്കറ്റിങ് ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രി 11 മണിയോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. തീപ്പിടിത്തം ഉണ്ടായതിനിടെ ലിഫ്റ്റ് ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് മമത പറഞ്ഞു.

Top