ഉപതെരഞ്ഞെടുപ്പ്;പ്രതിപക്ഷ പാര്‍ട്ടികളുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്.

കലിയഗഞ്ച്,ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂലിന്റെ സിറ്റിങ് സീറ്റ്.കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കലിയഗഞ്ചിലും ബിജെപിയുടെ സിറ്റിംഗ് സീറ്റ്
രംഗ്പുറിലും ആദ്യമായിട്ടാണ് ഒരു തൃണമൂല്‍ സ്ഥാനാര്‍ഥി ജയിക്കുന്നത്.

2304 വോട്ടിനാണ് കലിയഗഞ്ചില്‍ തൃണമൂലിന്റെ തപന്‍ ദേവ് സിന്‍ഹ ജയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രമതനാഥ് റായ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിയുടെ സിറ്റിങ് സീറ്റായ ഖരഗ്പൂര്‍ സദര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദിലിപ് കുമാര്‍ ഘോഷ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.

അതേ സമയം ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റില്‍ ബിജെപിയാണ് മുന്നില്‍. ബിജെപിയുടെ സീറ്റ് സീറ്റായ പിത്തോര്‍ഗഢില്‍ നേരിയ ലീഡാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസാണ് തൊട്ട് പിന്നിലുള്ളത്.

Top