West Bengal: Rs 18-cr gold from Myanmar, cops probe Mumbai link

Gold-bullion-vault

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 18 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.

കൊല്‍ക്കത്തയിലെ ബുരാബസാറിലെ ഒരു അതിഥി ഭവനത്തില്‍ റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

സംഭവവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 58 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്നു പിടികൂടിയത്.

മ്യാന്‍മറില്‍നിന്നു കള്ളക്കടത്തിലൂടെ എത്തിച്ച സ്വര്‍ണമാണ് ഇതെന്നാണു പ്രാഥമിക അന്വേഷണത്തില്‍നിന്നു വ്യക്തമാകുന്നത്.

മണിപ്പുര്‍, മിസോറം സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. നഗരത്തിലെ വ്യാപാരികള്‍ക്കു വില്‍ക്കുന്നതിനായി എത്തിച്ചതാണ് സ്വര്‍ണമെന്നാണു സൂചന.

അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി ഈ മാസം 24 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.

Top