എട്ടു സംസ്ഥാനങ്ങളുടെയും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപക ദിനങ്ങള്‍ ആഘോഷിച്ച് പശ്ചിമ ബംഗാള്‍ രാജ്ഭവന്‍

കൊല്‍ക്കത്ത: കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളുടെയും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപക ദിനങ്ങള്‍ ആഘോഷിച്ച് പശ്ചിമ ബംഗാള്‍ രാജ്ഭവന്‍. ഇതാദ്യമായാണ് ഇത്രയധികം സംസ്ഥാനങ്ങളുടെ സ്ഥാപകദിനാഘോഷം കൊല്‍ക്കത്ത രാജ്ഭവനില്‍ ഒരുമിച്ച് അരങ്ങേറുന്നത്.

ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളം, ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബര്‍, ചണ്ഡീഗഡ്, ഡല്‍ഹി, ലക്ഷദ്വീപ്, പുതുച്ചേരി, ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയുടെ സ്ഥാപകദിനമാണ് ആഘോഷിച്ചത്.

കൊല്‍ക്കത്ത രാജ്ഭവന്റെ നൂതനോദ്യമമായ ‘മിഷന്‍ കലാ ക്രാന്തി’യുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്സ് എക്‌സലന്‍സ് പുരസ്‌കാരം പ്രമുഖ സംഗീതജ്ഞന്‍ സന്തനു റോയ് ചൗധരി എഴുത്തുകാരി ബേബി ഹാല്‍ഡര്‍, ബംഗാളി പര്‍വതാരോഹക പിയാലി ബസക് എന്നിവര്‍ക്ക് ഗവര്‍ണര്‍ സമ്മാനിച്ചു.

Top