പശ്ചിമബംഗാളിലെ പഞ്ചായത്തുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പഞ്ചായത്തുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് കോടതി പറഞ്ഞിരിക്കുന്നത്.

അതേ സമയം, ഇത്രയും വാര്‍ഡുകളില്‍ എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിര്‍ണായകമായ കേസില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 20,000 സീറ്റുകളിലാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Top