‘ചിലര്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി വക്താക്കളെപ്പോലെ’; മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ മമത

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചിലയാളുകള്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി വക്താക്കളെ പോലെയാണെന്ന് മമത തുറന്നടിച്ചു.

നമ്മുടെ സംസ്ഥാനത്തും ബദല്‍ ഭരണകൂടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചിലരെ നിങ്ങള്‍ക്ക് കാണാമെന്നും മമത വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാല്‍ രണ്ടു ദിവസം മുന്‍പാണ് ഗവര്‍ണര്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.

ബി.ജെ.പി, ശിവസേന, എന്‍.സി.പി എന്നീ പാര്‍ട്ടികളെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് ഇവര്‍ക്കാര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനായിരുന്നില്ല. തുടര്‍ന്ന് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന് ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

Top