പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. ഹരലാല ദേബ്നാഥാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പലചരക്ക് കടയ്ക്ക് മുന്നില്‍ വെച്ചാണ് ഹരലാല ദേബ്നാഥന് വെടിയേറ്റത്.

രാത്രി കട അടച്ച് ഭാര്യയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കടയിലെത്തിയ രണ്ട് പേര്‍ പലഹാരം ആവശ്യപ്പെട്ടുകയും ഹരലാല പലഹാര പായ്ക്ക്റ്റ് നല്‍കിയപ്പോള്‍ കൊലയാളികള്‍ തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു.

ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

Top