West Bengal human rights commission to get a chairman after three years

കൊല്‍ക്കത്ത: മൂന്നു വര്‍ഷത്തിനു ശേഷം പശ്ചിമ ബംഗാളിലെ മനുഷ്യാവകാശ കമ്മീഷനു സ്ഥിരം ചെയര്‍മാനായി. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് ഗിരീഷ് ചന്ദ്ര ഗുപ്തയാണ് കമ്മീഷന്റെ പുതിയ ചെയര്‍മാന്‍.

കമ്മീഷന്റെ അധ്യക്ഷനായിരുന്ന ജസ്റ്റീസ് അശോക് കുമാര്‍ ഗാംഗുലി 2014ല്‍ രാജി വച്ചതിനു ശേഷം ഇതുവരെ കമ്മീഷനുണ്ടായിരുന്നത് താല്കാലിക അധ്യക്ഷനായിരുന്നു. 2014 ജനുവരി ആറു മുതല്‍ സംസ്ഥാന പോലീസ് മേധാവി ആയിരുന്ന നപ്രജിത് മുഖര്‍ജിയായിരുന്നു കമ്മീഷന്റെ താത്കാലിക ചുമതല വഹിച്ചിരുന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സ്പീക്കര്‍ ബിമന്‍ ബാനര്‍ജി, പ്രതിപക്ഷ നേതാവ് അബ്ദുള്‍ മന്നന്‍ എന്നിവരുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് ജസ്റ്റീസ് ഗിരീഷ് ചന്ദ്ര ഗുപ്തയെ കമ്മീഷന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

Top