west bengal government serves notice to 125 schools for allegedly promoting religious

കൊല്‍ക്കത്ത: ബംഗാളിലെ സ്‌കൂളുകളില്‍ മതപരമായ അസഹിഷ്ണുത പ്രോത്സാഹിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കി .

125 വിദ്യാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. മതപരമായ മാര്‍ഗനിര്‍ദേശ പ്രകാരം അധ്യാപനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പര്‍ഥ ചാറ്റര്‍ജി അറിയിച്ചു.

പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ അനുമതി ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. ആര്‍.എസ്.എസിന്റെ വെബ്‌സൈറ്റ് പ്രകാരം 300 വിദ്യാലയങ്ങളാണ് അവര്‍ നടത്തുന്നത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടമാണിത്. വിദ്യാലയങ്ങളെ തിരിച്ചറിഞ്ഞുവരികയാണ്. മതപരമായ മാര്‍ഗനിര്‍ദേശം അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ കുട്ടികളെ പഠിപ്പിക്കുന്നത് എങ്കില്‍ ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും പര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

Top