പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യായ വിരമിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യായ വിരമിച്ചു. എച്.കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയാകുമെന്നും മമത അറിയിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യമറിയിച്ചത്. അദ്ദേഹം ഇനി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി അടുത്ത മൂന്ന് വര്‍ഷം സേവനം അനുഷ്ഠിക്കും.

ചീഫ് സെക്രട്ടറിയെ ഡല്‍ഹിയിലേക്ക് അയക്കില്ലെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മമതയുടെ നിര്‍ണായക പ്രഖ്യാപനമുണ്ടായത്.യാസ് കൊടുങ്കാറ്റ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തില്‍ നിന്ന് മമത വിട്ടുനിന്നിരുന്നു.

ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ചീഫ് സെക്രട്ടറിയോട് ഇന്ന് രാവിലെ പത്തിന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇന്ന് സര്‍വീസ് അവസാനിക്കുന്ന ആലാപന്‍ ബന്ദോപാദ്ധ്യായക്ക് സര്‍വീസ് നീട്ടിനല്‍കുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും ഇത് നിരസിച്ചാണ് പുതിയ നിയമനം.

Top