മോദിയുടെ സഹായം വേണ്ട; വിദ്യാസാഗറിന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിനുണ്ടെന്ന് മമത

കൊല്‍ക്കത്ത: ബംഗാളില്‍ തകര്‍ക്കെപ്പെട്ട ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ കൊല്‍ക്കത്തയില്‍ പുനര്‍ നിര്‍മിക്കുമെന്ന് പറഞ്ഞ മോദിക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.പ്രതിമ നിര്‍മ്മിക്കാനുള്ള പണം പശ്ചിമ ബംഗാളിനുണ്ടെന്ന് മമത പ്രതികരിച്ചു.

‘വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പ്രതിമ നിര്‍മിക്കാനുള്ള പണം ബംഗാളിനുണ്ട്. 200 വര്‍ഷത്തെ പാരമ്പര്യം അദ്ദേഹത്തിന് തിരിച്ചുനല്‍കാനാകുമോ? ഞങ്ങളുടെ കൈവശം തെളിവുണ്ട്. എന്നിട്ടും നിങ്ങള്‍ പറയുന്നു തൃണമൂലാണ് പ്രതിമ തകര്‍ത്തതെന്ന്. ഇത്രയധികം കള്ളം പറയുന്നതിന് അദ്ദേഹം അനുഭവിച്ചേ മതിയാകൂ. ആരോപണങ്ങള്‍ തെളിയിക്കൂ. അല്ലാത്തപക്ഷം ജയിലില്‍ പോകേണ്ടിവരും’- മമത പറഞ്ഞു.

കൂടാതെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ബി ജെ പിയുടെസഹോദര സ്ഥാപനമാണെന്ന് മമത പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് നിഷ്പക്ഷ സ്ഥാപനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ ആളുകളും പറയുന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപിക്ക് വിറ്റുവെന്ന്- മഥുരാപുറിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിയിലാണ് മമത വിമര്‍ശനമുന്നയിച്ചത്.

Top