വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബിജെപിയുടെ സംസ്ഥാന ബന്ദ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദിനാജ്പുര്‍ ജില്ലയിലെ സ്‌കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ബിജെപി ബന്ദ്. സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദിനാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച ഇസ്ലാംപൂരിലെ ദാരിബ്ഹിത്ത് ഹൈസ്‌ക്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികളാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ പോലീസ് വെടിവയ്പിലാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

രാജേഷ് സര്‍ക്കാര്‍, തപന്‍ ബര്‍മ്മന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ എബിവിപി പ്രവര്‍ത്തകരാണ്. സ്‌കൂളില്‍ ഉറുദു അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജിയോഗ്രഫി, ബംഗാളി എന്നീ വിഷയങ്ങള്‍ക്കും അധ്യാപകരെ വേണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിവീശി പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Top