പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമര; 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയ്

mukul roy

കൊല്‍ക്കത്ത: ഓപ്പറേഷന്‍ താമര പശ്ചിമ ബംഗാളിലും പയറ്റാനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി മുകുള്‍ റോയ് രംഗത്തെത്തി. സി.പി.എം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളിലെ എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെടുന്നത്.


എന്നാല്‍ ബിജെപിയിലെത്താന്‍ തയ്യാറായ എം.എല്‍.എമാരുടെ പേരുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 107 എം.എല്‍.എമാര്‍ സംസ്ഥാന ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് മുകുള്‍ റോയിയുടെ അവകാശവാദം. ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറായിട്ടുള്ള എം.എല്‍.എമാരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അവകാശവാദം.

Top