ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തില്‍ കളത്തിലിറങ്ങാന്‍ വെസ് ബ്രൗണ്‍

രിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പര്‍താരം വെസ് ബ്രൗണ്‍ അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാനിറങ്ങിയേക്കുമെന്ന് സൂചന.

കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം പരിക്ക് ഭേദമായി പൂര്‍ണ്ണ ആരോഗ്യവാനായി എന്ന് മാധ്യമങ്ങളെ അറിയിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പ്രതിരോധ നിരയില്‍ തിളങ്ങിയ താരമാണ് വെസ് ബ്രൗണ്‍. എന്നാല്‍ പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളിലും ഗ്രൗണ്ടിലിറങ്ങാന്‍ താരത്തിനായില്ല.

ബ്രൗണിന്റെ അഭാവത്തില്‍ കളത്തിലിറങ്ങിയ നെമാഞ്ച ലാകിച്ച് പെസിച്ച് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് കളികളില്‍ നിന്നുതന്നെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ നട്ടെല്ലാവാന്‍ പെസിച്ചിന് കഴിഞ്ഞു. അതിനാല്‍ തന്നെ ബ്രൗണ്‍ തിരിച്ചെത്തിയാലും പെസിച്ചിനെ ഒഴിവാക്കാനാവില്ല.

സന്ദേശ് ജിങ്കനും നെമാഞ്ച പെസിച്ചുമടങ്ങിയ പ്രതിരോധനിര കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഒത്തിണക്കം കാഴ്ച വച്ചുവെന്ന് വെസ് ബ്രൗണ്‍ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബ്രൗണിനെ മധ്യനിരയില്‍ കളിപ്പിക്കുന്ന കാര്യം കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ ആലോചിക്കുമെന്നാണ് സൂചന.

Top