ജാമിയയിലെ പൊലീസ് നടപടി; ആരോപണം അടിസ്ഥാനരഹിതമെന്ന് ഡല്‍ഹി പൊലീസ്

ഡല്‍ഹി: ജാമിയ മിലിയയില്‍ ആവശ്യത്തിലധികം പൊലീസ് സംഘത്തെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടുവെന്നും അക്രമം അഴിച്ചുവിട്ടുവെന്ന വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് ഡല്‍ഹി പൊലീസ്. പ്രതിഷേധ സാഹചര്യത്തെ നേരിടാനായുള്ള ഏറ്റവും കുറഞ്ഞ പൊലീസ് സംഘത്തെ മാത്രമാണ് സ്ഥലത്ത് ഉപയോഗിച്ചിരുന്നതെന്ന് ഡല്‍ഹി പൊലീസ് പിആര്‍ഒ എംഎസ് രണ്‍ധാവ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തിയത്.

ഞായറാഴ്ച നടന്ന പ്രതിഷേധം ആക്രമണത്തിലേക്ക് മാറിയപ്പോള്‍ എസിപി, ഡിസിപി ഉദ്യോഗസ്ഥരുള്‍പ്പെടെ 30 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്, ഒരാള്‍ അതീവഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ യൂണിറ്റിലാണുള്ളതെന്നും എംഎസ് രണ്‍ധാവ അറിയിച്ചു.

Top