ദുരിത ബാധിതരായ വെനസ്വേലന്‍ ജനതയ്ക്ക് സഹായമെത്തിക്കാനൊരുങ്ങി ബ്രസീല്‍

വെനസ്വേല; രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനൊരുങ്ങി ബ്രസീല്‍. രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാനായി അന്താരാഷ്ട്ര സഹായമെത്തിക്കാന്‍ വെനസ്വേലയില്‍ പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‌ദോ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആഴ്ച അവസാനത്തോടെ വെനസ്വേലയ്ക്ക് സഹായമെത്തിക്കുമെന്ന് ബ്രസീല്‍ അറിയിച്ചിരിക്കുന്നത്.

പ്രത്യേക പാത നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിയന്‍ നേതാക്കളുമായി ഗെയ്‌ദോയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഗെയ്‌ദോയുടെ സഹായത്തോടെ ഈ ആഴ്ച അവസാനത്തോടെ വേനസ്വേലയിലേക്ക് സഹായമെത്തിക്കാന്‍ ബ്രസീല്‍ തയ്യാറെടുക്കുന്നതെന്ന് ബ്രസീല്‍ വ്കതാവ് അറിയിച്ചു.

രാജ്യത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പ്രസിഡന്റ് നിക്കോളാസ് മദുറോ എതിര്‍ത്തിരുന്നു. അമേരിക്കയും കൊളംബിയയും വെനസ്വേലക്ക് അയച്ച സാധനങ്ങള്‍ അതിര്‍ത്തി നഗരമായ കുകുട്ടയില്‍ കെട്ടികിടക്കുകയാണ് ഇപ്പോഴും. എന്നാല്‍ രാജ്യത്ത് പറയത്തക്ക പ്രതിസന്ധിയൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് മദൂറോയുടെ വാദം.

Top