സൂര്യസ്‌നാനവും യോഗയും ചെയ്യാന്‍ ന്യൂസിലാന്‍ഡിലെ ജയിലില്‍ സൗകര്യമൊരുക്കുന്നു

വെല്ലിംഗ്ടണ്‍: അക്രമ സ്വഭാവമുള്ള , അസ്വസ്ഥരായ തടവുകാരെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ഇതിന്റെ ഭാഗമായി രാജ്യത്ത് മാനുഷിക ജയില്‍ തുറന്നു.

തടവില്‍ കഴിയുന്ന എല്ലാവര്‍ക്കും സൂര്യസ്‌നാനം ചെയ്യാനും, യോഗ അഭ്യസിക്കാനും പുല്‍മൈതാനിയില്‍ നടക്കാനുമൊക്കെ സൗകര്യമുള്ളതാണ് ഈ ജയില്‍. 300 ദശലക്ഷം ന്യൂസിലാന്‍ഡ് ഡോളര്‍ ചെലവഴിച്ച് ഓക് ലാന്‍ഡിന്റ് സമീപ പ്രദേശത്താണ് ജയില്‍ നിര്‍മിച്ചിരിക്കുന്നത്.

കൂടുതല്‍ സുരക്ഷ ആവശ്യമുള്ള പുരുഷന്മാരായ തടവുകാര്‍ക്കായി രാജ്യം ഒരുക്കിയ ആദ്യ സ്‌പെഷ്യലിസ്റ്റ് സംവിധാനമുള്ള ജയില്‍ കൂടിയാണിത്. ന്യൂസിലാന്‍ഡില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ന്യൂസിലാന്‍ഡില്‍ മാനസിക പിരിമുറുക്കമുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന പുതിയ ജയിലിനു മാനസികാരോഗ്യ യൂണിറ്റായും പ്രവര്‍ത്തിക്കാന്‍ സാധിക്കും വിധം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Top