ക്ഷേമപെൻഷൻകാർക്ക് ജനുവരി ഒന്നുമുതൽ മസ്റ്ററിങ്ങില്ല : തോമസ് ഐസക്

ലപ്പുഴ:ക്ഷേമപെൻഷൻകാർക്ക് ജനുവരി ഒന്നുമുതൽ മസ്റ്ററിങ്ങില്ലെന്നും 2020-ൽ മസ്റ്ററിങ് ചെയ്യാൻ കഴിയാത്തവർക്ക് സർക്കാർചെലവിൽ മസ്റ്ററിങ് നടത്തുമെന്നും ധനമന്ത്രി തോമസ് ഐസക്. ഇന്നലെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ, ജനുവരിയിൽ മസ്റ്ററിങ് തുടങ്ങുമെന്നും ചെലവ്, പെൻഷൻകാർ സ്വയം വഹിക്കണമെന്നും വ്യക്തമാക്കി ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളെക്കുറിച്ച് അദ്ദേഹം മൗനംപാലിക്കുകയാണ്.

മന്ത്രിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ, ജനുവരി ഒന്നുമുതൽ ക്ഷേമപെൻഷൻ 1,500 രൂപയാക്കുമെന്നാണ് എൽ.ഡി.എഫ്. തദ്ദേശതിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാക്കുനൽകിയിട്ടുള്ളത്. അതുനടപ്പാക്കും. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ മസ്റ്ററിങ് നടത്തുമെന്ന് ഒരു പ്രമുഖപത്രത്തിൽ വന്നവാർത്ത അടിസ്ഥാനരഹിതമാണ്. 2020-ൽ സമഗ്രമായ മസ്റ്ററിങ് നടത്തിയതേയുള്ളൂ. വീണ്ടും മസ്റ്ററിങ് നടത്തേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം, 2020-ൽ മസ്റ്ററിങ്ങിൽ പങ്കെടുക്കാതിരുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും. ഇതിനു വേണ്ടിവരുന്ന ചെലവ് തുടർന്നും സർക്കാർ വഹിക്കും.

Top