welfare pension controversial ruling will be freeze

mercykutty amma

തിരുവനന്തപുരം : പരമ്പരാഗത തൊഴിലാളികളെ ക്ഷേമ പെന്‍ഷനുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിക്കുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.

ഒറ്റ പെന്‍ഷന്‍ മതിയെന്ന തീരുമാനം പിന്‍വലിക്കുമെന്നും പുതിയ ഉത്തരവ് നാളെ ഇറക്കുമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന്‌ മന്ത്രി പറഞ്ഞു.

ധനകാര്യ അഡീഷണല്‍ ചീഫ്‌സെക്രട്ടിറി കെഎം എബ്രഹാമിന്റെ ഉത്തരവിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തുക. തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവില്‍ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ട് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ വാങ്ങുന്നുവെന്ന കാരണത്തിലാണ് ക്ഷേമനിധി പെന്‍ഷനില്‍ നിന്നും തൊഴിലാളികളെ ഒഴിവാക്കിയത്. ഒരാള്‍ക്ക് ഒറ്റ പെന്‍ഷനെന്ന പദ്ധതിയാണ് തിരിച്ചടിയായത്. ലക്ഷക്കണക്കിന് പരമ്പരാഗത തൊഴിലാളികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക.

Top