വെല്‍ഫയര്‍ പാര്‍ട്ടി സഹകരണം; യുഡിഎഫിന് താക്കീതുമായി ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫയര്‍ പാര്‍ട്ടി സഹകരണത്തില്‍ യുഡിഎഫിനു താക്കീത് നല്‍കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. എല്ലാവരുമായും ആലോചിച്ചു വേണം തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്രമുണ്ടെന്ന് കരുതി പരിധി ലംഘിക്കരുതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു.

യുഡിഎഫിന് പുറത്തുള്ള കക്ഷിയുമായി സഹകരണമെന്നത് പൊതുതീരുമാനമല്ലെന്നും നീക്ക്പോക്കിനെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top