ഐഎന്‍എല്ലിലെ അസംതൃപ്തരെ സ്വാഗതം ചെയ്തത് സ്വാഭാവിക നടപടി; മുസ്ലിം ലീഗ്

തിരുവനന്തപുരം: ഐഎന്‍എല്ലിലെ അസംതൃപ്തരെ സ്വാഗതം ചെയ്തത് സ്വാഭാവിക നടപടിയെന്ന് മുസ്ലിം ലീഗ്. സ്വാഗതം ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയെ എന്‍ ഷംസുദീന്‍ എംഎല്‍എ ശരിവച്ചു. ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ചു. ലീഗിലേക്കു വരണോയെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥാനങ്ങള്‍ ഇല്ലെങ്കിലും സ്വസ്ഥത ഉണ്ടാകുമെന്നും വന്നവര്‍ അത് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗം സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

അതേസമയം പി കെ കുഞ്ഞാലിക്കുട്ടിയുടേയും എ. പി അബ്ദുള്‍ വഹാബിന്റേയും ഒരേ സ്വരമാണെന്നും അബ്ദുള്‍ വഹാബ് വിഭാഗത്തിന് മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു.

Top