ജോസ് കെ മാണിയുടെ വെല്ലുവിളി സ്വാഗതം ചെയ്യുന്നു; പിജെ ജോസഫ്

കോട്ടയം: തൊടുപുഴയില്‍ കാണാമെന്ന ജോസ് കെ മാണിയുടെ വെല്ലുവിളി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്. പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണിയാണ്. ചിഹ്നം കൊടുത്തില്ലെന്നു പറയുന്നത് തെറ്റാണ്. പാലാ ഉപതെരെഞ്ഞെടുപ്പില്‍ ചിഹ്നം മാണി സാര്‍ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. നിയമസഭയില്‍ മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി ഇപ്പോള്‍ പോയിരിക്കുന്നതെന്നും പിജെ ജോസഫ് പറഞ്ഞു.

യുഡിഎഫ്‌ന്റെ മുന്നണിമര്യാദകള്‍ ജോസ് കെ മാണി പാലിച്ചില്ലെന്നും പി ജെ ജോസഫ് ആരോപിച്ചു. യുഡിഎഫ് വിട്ട് പോകാനുള്ള കാരണം ആരോ പിന്നില്‍ നിന്നും കുത്തി എന്നാണ് പറയുന്നത്. താന്‍ രാജ്യ സഭ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ധാര്‍മികതയുണ്ടെങ്കില്‍ യുഡിഎഫില്‍ നിന്നു ജയിച്ച എല്ലാവരും സ്ഥാനമാനങ്ങള്‍ രാജിവെക്കണമെന്നും പിന്നില്‍ നിന്ന് കുത്തിയതാരെന്ന് ജോസ് കെ മാണി വ്യക്തമാക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ മാണി എന്നാല്‍ തോമസ് ചാഴിക്കാടന്‍ എം പി സ്ഥാനം രാജി വയ്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

Top