‘ഭാവിയിലേക്ക് സ്വാഗതം’: ദളപതി 68 ന്റെ അപ്‌ഡേറ്റുമായി സംവിധായകന്‍ വെങ്കിട് പ്രഭു

ചെന്നൈ: വിജയ് നായകനാക്കുന്ന പുതിയ ചിത്രമാണ് ‘ദളപതി 68’. വെങ്കിട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ദളപതി 68′ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വെങ്കിട് പ്രഭു പങ്കുവച്ച എക്‌സ് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘ഭാവിയിലേക്ക് സ്വാഗതം’ എന്ന് പറയുന്ന പോസ്റ്റില്‍ ഒരു ഉപകരണം നോക്കി നില്‍ക്കുന്ന വിജയിയെയും, മറ്റൊന്ന് ത്രിഡി സ്‌കാനിംഗിന് വിധേയനാകുന്ന വിജയിയെയും കാണാം. പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണ് സംവിധായകന്റെ ട്വീറ്റ് നല്‍കുന്നത്. വിജയ് ചെയ്യുന്നത് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണോ എന്ന സംശയവും ഇത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നുണ്ട്.

അതേ സമയം വിജയിയെ വച്ച് ഒരു ചിത്രം ചെയ്താല്‍ എങ്ങനെയായിരിക്കും എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ വെങ്കിട് പ്രഭു പറഞ്ഞതും ഈ ചിത്രങ്ങള്‍ വച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വിജയിയെ ഒരുകൂട്ടം അന്യഗ്രഹ ജീവികള്‍ കൊണ്ടുപോയാല്‍ അവരുടെ ലോകത്ത് അദ്ദേഹം എന്തൊക്കെ മാസ് കാണിക്കും എന്നത് തന്റെ ആലോചനയിലുണ്ട് എന്നാണ് വെങ്കിട് പ്രഭു അന്ന് പറഞ്ഞത്. ഇത് തന്നെയാണോ പുതിയ ചിത്രത്തിന്റെ കഥയെന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേ സമയം വിജയ്‌യുടെ സഹോദരനായി പുതിയ ചിത്രത്തില്‍ വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നുണ്ട്.ചിത്രത്തിലെ നായികയെ സംബന്ധിച്ചാണ് പുതിയ അപ്‌ഡേറ്റ് വന്നിരുന്നു. ഇത് പ്രകാരം ചിത്രത്തില്‍ നായികയായി ജ്യോതികയെ വയക്കാനാണ് വെങ്കിട് പ്രഭു ആഗ്രഹിക്കുന്നത് എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. അത് ശരിവയ്ക്കും രീതിയില്‍ ജ്യോതികയുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് കോളിവുഡ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top