സോനാക്ഷി സിൻഹ ചിത്രം ‘വെൽക്കം ടു ന്യൂയോർക്ക് ; ട്രെയിലർ പുറത്തിറങ്ങി

SONAHSHI

സോനാക്ഷി സിൻഹയും, ദിൽജിത് ദോസജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വെൽക്കം ടു ന്യൂയോർക്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കരൺ ജോഹർ, റിതേഷ് ദേശ്മുഖ്, ലാറാ ദത്ത, ബൊമൻ ഇറാനി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

മികച്ച ജീവിതം നയിക്കാൻ ഇന്ത്യയിൽ താമസിക്കുന്ന രണ്ടുപേർ ന്യൂ യോർക്ക് നഗരത്തിലേയ്‌ക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുകയും. ആ യാത്ര അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.പൂജാ എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വഷു ഭഗാനാനിയാണ് നിർമ്മിക്കുന്നത്.

Top