കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് ബിജെപിയിലേക്ക് സ്വാഗതം; പി.കെ കൃഷ്ണദാസ്

കണ്ണൂര്‍: കോണ്‍ഗ്രസിലെ അസംതൃപ്തരായ പ്രവര്‍ത്തകര്‍ക്ക് കവാടം തുറന്നിട്ടിരിക്കുന്നതായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് വരുന്ന അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നതായും അവര്‍ക്കായി ബി.ജെ.പി കവാടം തുറന്നിട്ടിരിക്കുകയാണെന്നും പി.കെ. കൃഷ്ണദാസ് വ്യക്തമാക്കിയത്. കോണ്‍ഗ്രസിനെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാക്കി സുധാകരന്‍ മാറ്റിയെന്നും കൃഷ്ണദാസ് ആരോപിച്ചു. നിലവില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ നേതാക്കള്‍ ആരും സമീപിച്ചിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

പി.കെ. കൃഷ്ണദാസിന്റെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, അവര്‍ക്ക് അത് പ്രതീക്ഷിക്കാമെന്നും അത് യാഥാര്‍ഥ്യമാകണമെന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആളുകള്‍ പോകുമെന്നത് അവരുടെ വ്യാമോഹം മാത്രമാണെന്നും സുധാകരന്‍ പ്രതികരിച്ചു.

 

Top