വെയ്റ്റ് ലിഫ്റ്റിംഗ് രംഗത്ത് 80 കിലോ ഭാരം ഉയർത്തി ഏഴ് വയസുകാരി

80 കിലോ ഭാരം ഉയർത്തി വെയ്റ്റ് ലിഫ്റ്റിംഗ് രംഗത്ത് ചുവടുറപ്പിച്ച് കാനഡയിലെ ഏഴ് വയസുകാരി. യൂത്ത് നാഷണല്‍ ചാമ്പ്യനാകുന്ന രാജ്യത്തെ പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്റിംഗ് താരമാണ് റോറി വാന്‍ ഉള്‍ഫ്റ്റ് എന്ന ഈ കൊച്ചു മിടുക്കി. ചെറുപ്രായത്തില്‍ തന്നെ അമേരിക്കയിലെ വെയ്റ്റ് ലിഫ്റ്റിംഗില്‍ അണ്ടര്‍ 11, അണ്ടര്‍ 13 യൂത്ത് ചാമ്പ്യന്‍ പട്ടങ്ങള്‍ സ്വന്തമാക്കാൻ റോറിക്ക് കഴിഞ്ഞിട്ടുണ്ട്.

ജിംനാസ്റ്റിക് ക്ലാസില്‍ സ്‌കോട്ട് ചെയ്യുന്ന ശീലം ഉള്ളതുകൊണ്ടാണ് തന്റെ അഞ്ചാം വയസ് മുതല്‍ വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലിച്ച് തുടങ്ങിയത്. തനിക്ക് ജിംനാസ്റ്റിക്‌സിനോടുള്ള ഇഷ്ടവും റോറി മറച്ചുവയ്ക്കുന്നില്ല. മുമ്പെങ്ങും ഉയയര്‍ത്താത്ത അത്രയും ഭാരം ഉയര്‍ത്തുമ്പോള്‍ തനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും റോറി പറഞ്ഞു. കാനഡയിലെ ഒട്ടാവയിലാണ് റോറി വാന്‍ ഉള്‍ഫ്റ്റ് അച്ഛനമ്മമാരോടൊപ്പം താമസിക്കുന്നത്.

Top