ഒരാഴ്ച്ചക്ക് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ച് പാലക്കാട് ആശങ്കയില്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് 20ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ ആര്‍ക്കും സമ്പര്‍ക്കം മൂലമുളള രോഗബാധയല്ല. ശനിയാഴ്ച പത്ത് പേര്‍ക്ക് രോഗമുക്തിയുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണമാണ് പാലക്കാട്ടെ ആശങ്ക. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്ന് വന്ന 11 പേരുള്‍പ്പെടെയുണ്ട്.

അതേസമയം അതിര്‍ത്തി ജില്ലയായ പാലക്കാടിനെ ആശങ്കയിലാഴ്ത്തുന്ന പ്രശ്‌നങ്ങളിലൊന്ന് തമിഴ്‌നാട്ടിലെ രോഗബാധയാണ്. സാമൂഹ്യവ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. രോഗവ്യാപനം പെട്ടെന്ന് കണ്ടെത്തുന്നതിന്റ ഭാഗമായി മൂന്നിടങ്ങളില്‍ കൂടി പരിശോധന കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അടിയന്തിര സാഹചര്യം വന്നാല്‍ ആയിരം പേരെ ഉള്‍ക്കൊളളാന്‍ കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ സജ്ജീകരിച്ച ചികിത്സാ കേന്ദ്രത്തില്‍ സൗകര്യമുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കൊവിഡ് ചികിത്സ ഉടന്‍ പാലക്കാട് മെഡി. കോളേജ്ആശുപത്രിയിലേക്ക് മാറ്റാനാവുമെന്നാണ് പ്രതീക്ഷ. അതേസമയം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യപ്രവര്‍ത്തകരുടെ അഭാവമാണ് വെല്ലുവിളി.

Top