മീന്‍ലോറിയില്‍നിന്ന് 140 കിലോ കഞ്ചാവ് ചാലക്കുടി പോലീസ് പിടിച്ചെടുത്തു

ചാലക്കുടി: ശീതീകരണസംവിധാനമുള്ള മീന്‍ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം. 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ലോറി ഡ്രൈവര്‍ കൊല്ലം ശക്തികുളങ്ങര കൊന്നയില്‍ തെക്കേതില്‍ അരുണ്‍കുമാറി (33)നെ പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തു.

പോലീസ് സംഘം ബുധനാഴ്ച പുലര്‍ച്ചെ ചാലക്കുടി മുനിസിപ്പല്‍ ജങ്ഷനില്‍ കാത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറി പിടികൂടുകയായിരുന്നു. പച്ചമീന്‍ കൊണ്ടുവരുന്ന പെട്ടികള്‍ക്കിടയില്‍ വലിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.

Top