വിവാഹം കഴിയ്ക്കാന്‍ സമ്മര്‍ദ്ദം; കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ARREST

പാല്‍ഘര്‍: വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പ്രതിയായ 30 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ളാറ്റിന്റെ ചുമരുകള്‍ക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊല്ലപ്പെട്ട 32 കാരിയുടെ അസ്ഥികൂടം വാന്‍ഗാവ് ഗ്രാമത്തിലെ പ്രതിയുടെ ഫ്ളാറ്റില്‍ നിന്നാണ് കണ്ടെടുത്തത്.

പ്രതിയും കൊല്ലപ്പെട്ട യുവതിയും കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധത്തിലായിരുന്നു. ഒക്ടോബര്‍ 21 നാണ് യുവതിയെ അവസാനമായി പ്രതിക്കൊപ്പം കണ്ടതെന്ന് പൊലീസിന്റെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. യുവതി എവിടെയാണ് എന്ന് കുടുംബാംഗങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഗുജറാത്തിലെ വാപ്പിയിലേക്ക് പോയതായാണ് പ്രതി പറഞ്ഞത്. തുടര്‍ന്ന് യുവതിയുടെ വിവരം ഒന്നും ഇല്ലാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

Top