‘വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട്’ ; വൈറലായി ക്ഷണക്കത്ത്

സൂറത്ത്: വിവാഹത്തിന് വരുന്ന അതിഥികളോട് സമ്മാനങ്ങള്‍ക്ക് പകരം ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ക്ഷണക്കത്ത്. വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ആവശ്യം. എന്തായാലും വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി നിങ്ങളുടെ വോട്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നായിരുന്നു ക്ഷണക്കത്തിലെ പരാമര്‍ശം.

ഇതുകൂടാതെ മംഗളൂരുവില്‍നിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതും മോദിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്ഷണക്കത്താണ്. മംഗളൂരു സ്വദേശിയായ അരുണ്‍ പ്രസാദാണ് വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഭരണത്തിലേറിയതിനുശേഷം മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചു നേട്ടങ്ങളെക്കുറിച്ചും പരാമര്‍ശിച്ചുളള വിവാഹ ക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്. ഭൂഷണ്‍ ബ്രാന്‍സണ്‍ എന്നായളാണ് അത്തരത്തിലുള്ളൊരു ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Top