സെര്‍വര്‍ തകരാര്‍ മാത്രം; വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

cyber-crime

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്ന് വിശദീകരണം. സെര്‍വര്‍ തകരാര്‍ മാത്രമാണ് സംഭവിച്ചതെന്നും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ തകരാര്‍ ഉണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എന്നാല്‍ അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ വെബ്‌സൈറ്റുകള്‍ നിശ്ചലമായതു ആശങ്കയ്ക്കു ഇടയാക്കി. കേന്ദ്രനിയമ മന്ത്രാലയത്തിന്റെയും കായിക മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റുകളാണ് നിശ്ചലമായത്.

പ്രതിരോധവകുപ്പിന്റെ വെബ്സൈറ്റ് ചൈനീസ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തുവെന്നായിരുന്നു വാര്‍ത്തകള്‍. വെബ്‌സൈറ്റിന്റെ ഹോംപേജില്‍ ചൈനീസ് ഭാഷയിലുള്ള എഴുത്താണ് പ്രത്യക്ഷപ്പെട്ടത്. വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ‘സൈറ്റ് ലഭ്യമല്ല’ എന്ന അറിയിപ്പാണ് ലഭ്യമാകുന്നത്. ഒപ്പം ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങളും.

പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഇരട്ട ഭീഷണിയ്ക്ക് തിരിച്ചടി നല്‍കാനുള്ള യുദ്ധതന്ത്രങ്ങള്‍ ആരംഭിച്ചതായി വ്യോമസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹാക്കിംഗ് ഉണ്ടായിരിക്കുന്നത്.

Top