ജയലളിതയായി രമ്യാ കൃഷ്ണന്‍ ; വെബ് സീരിസ് ‘ക്യൂനി’ന്റെ റിലീസ് ഇന്ന്

മ്യ കൃഷ്ണനെ നായികയാക്കി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന വെബ് സീരിസ് ക്യൂനിന്റെ റിലീസ് ഇന്ന്. മലയാളിയായ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും പ്രശാന്ത് മുരുകേശനുമാണ് രണ്ടു ഭാഗങ്ങളുള്ള വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.

എം.എക്‌സ് പ്ലെയര്‍ നിര്‍മ്മിക്കുന്ന വെബ് സീരിസ് 11 എപ്പിസോഡുകള്‍ ഉള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം ഗൗതം മേനോനും രണ്ടാം ഭാഗം പ്രശാന്ത് മുരുകേശനുമാണ് സംവിധാനം ചെയ്യുന്നത്. രമ്യാ കൃഷ്ണന്‍ ജയലളിതയായി എത്തുമ്പോള്‍ എം.ജി.ആറാകുന്നത് നടന്‍ ഇന്ദ്രജിത്താണ്.

സംവിധായകന്‍ ഗൗതം മേനോന്‍ അനിത ശിവകുമാറിന്റെ നോവലിനെ ആസ്പദമാക്കിയതാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. പഠനത്തില്‍ മുന്നില്‍ നിന്നിരുന്ന കുട്ടി സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ സിനിമയിലും തുടര്‍ന്ന് രാഷ്ട്രീയത്തിലുമെത്തുന്നതാണ് കഥ.

Top