‘മോദി:ജേണി ഓഫ് എ കോമണ്‍മാന്‍’ : റിലീസിങ് ഏപ്രിലില്‍ തന്നെയുണ്ടാകും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഒരുക്കുന്ന ‘മോദി: ജേണി ഓഫ് എ കോമണ്‍മാന്‍’ വെബ് സീരിസിന്റെ റിലീസിങ് ഏപ്രിലില്‍ തന്നെ ഉണ്ടാകുമെന്ന് സംവിധായകന്‍ ഉമഷ് ശുക്ല പറഞ്ഞു. എന്നാല്‍ റിലീസിങ് തീയതി തീരുമാനിച്ചിട്ടില്ല. ഇന്റര്‍നെറ്റ് റിലീസ് ആയതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടാകുമോ എന്ന്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തികൊണ്ടാണ് വെബ് സീരിസ് ഒരുക്കുന്നത്. കവിതകള്‍ ഉള്‍പ്പെടുത്താനുള്ള അനുമതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ഭാഗങ്ങളുള്ള വെബ് സീരിസിലെ ഓരോ ഭാഗത്തിലും ഒരു കവിത ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.മോദിയുടെ കവിതകള്‍ക്ക് സംഗീതം പകരുന്നത് സലിം സുലൈമാനും ആലാപനം നിര്‍വ്വഹിക്കുന്നത് സോനം നിഗവുമാണ്‌.

Top