ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

kadal

തിരുവനന്തപുരം: ജൂലൈ 24 മുതല്‍ 28 വരെ കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം. ഈ ദിസസങ്ങളില്‍ പല സ്ഥലങ്ങളിലായി ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കടലില്‍ പോകരുതെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇതു സംബന്ധിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Top