തുലാവര്‍ഷം വെള്ളിയാഴ്ച മുതല്‍; വടക്കുകിഴക്കന്‍ ദിശയില്‍ നിന്നുള്ള കാറ്റ് ശക്തി പ്രാപിച്ചു

heavyrain

തിരുവനന്തപുരം : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കുകിഴക്കന്‍ തുലാവര്‍ഷം ഈ മാസം 26 ഓടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.വടക്കു കിഴക്കന്‍ ദിശയില്‍ നിന്നുള്ള കാറ്റ് ശക്തി പ്രാപിച്ചു.

ആന്‍ഡമാന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദമേഖല അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്നും ഇതും തുലാവര്‍ഷത്തിന്റെ വരവിന് ആക്കം കൂട്ടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. അതേസമയം തുലാവര്‍ഷം ബുധനാഴ്ചയോടെ തന്നെ സംസ്ഥാനത്ത് പെയ്ത്തു തുടങ്ങുമെന്നാണ് ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

Top