ഉത്തരേന്ത്യയിൽ കൊടുംചൂട്; കശ്മീരിലടക്കം 46 ഡിഗ്രി ചൂട്, യുപിയിൽ 47.4 ഡിഗ്രി

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂട് തുടരുന്നു. ഇന്നലെ ഉത്തർപ്രദേശിലെ ബൺഡയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. പഞ്ചാബ്, ജമ്മു കശ്മീർ, ദില്ലി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 46 ഡിഗ്രിയാണ് നിലവിലെ താപനില.

കഴിഞ്ഞ ആറ് ആഴ്ച്ചയായി ദില്ലിയിൽ സാധാരണ താപനിലയെക്കാൾ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. പശ്ചിമ രാജസ്ഥാൻ, ദില്ലി ,ഹരിയാന, പശ്ചിമ യുപി, മധ്യപ്രദേശ്, ജാർഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകി. നാളെ വരെ ഇവിടെ ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നിറിയിപ്പ്. മറ്റന്നാൾ മുതൽ മഴ എത്തുന്നതോടെ ചൂട് കുറയുമെന്നാണ് പ്രവചനം. ചൂട് കണക്കിലെടുത്ത് അടുത്ത മാസം 14 മുതൽ പഞ്ചാബിൽ സ്‌കൂളുകളിൽ വേനൽ അവധി പ്രഖ്യാപിച്ചു.

Top