കൊടും ചൂടില്‍ സംസ്ഥാനം; രണ്ടു ദിവസം കൂടി സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

അഞ്ച് ജില്ലകളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലാണ് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുക എന്നാണ് മുന്നറിയിപ്പ്.

ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ,പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, മലപ്പുറം ,കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുക.

Top