കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

heavyrain

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, പലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, മത്സ്യബന്ധത്തിന് പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top