മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ് തിരിച്ചു വിട്ടു

AIRINDIA

അല്‍ഐന്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ് തിരിച്ചുവിട്ടു. അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് തിരിച്ചു വിട്ടത്.

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച്ച രാത്രി 11.40ന് പുറപ്പെട്ട വിമാനമാണ് വഴി തിരിച്ചു വിട്ടിരിക്കുന്നത്.
വിമാനം ഞായറാഴ്ച പുലര്‍ച്ചെ 1.25 ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ടതായിരുന്നു. എന്നാല്‍, മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാണ് വിമാനം വഴിതിരിച്ചു വിടാന്‍ കാരണമായി പറയുന്നത്. എന്നാല്‍ ആകാശം തെളിഞ്ഞതായിരുന്നുവെന്നും നാല് മണിക്കൂറോളം തങ്ങള്‍ അല്‍ഐന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായും യാത്രക്കാര്‍ പറയുന്നു.

Top