പാലക്കാട്ട് കുട്ടികളിട്ട ചൂണ്ടയില്‍ കുടുങ്ങിയ ബാഗിൽ ആയുധങ്ങള്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: പാലക്കാട്ട് ചൂണ്ടയില്‍ കുടുങ്ങിയ ബാഗിൽ ആയുധങ്ങള്‍. പാലക്കാട് നഗരത്തിലെ മണലാഞ്ചേരിയിലെ കുളത്തിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്.

കുട്ടികൾ ചൂണ്ടയിടുമ്പോൾ ബാഗ് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുക.

Top