ഡ്രോണില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തിയ ഡ്രോണില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുല്‍ഗാമില്‍ ഇന്നലെ കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ കത്വയില്‍ വെടി വച്ചിട്ട ഡ്രോണില്‍ നിന്ന് കണ്ടെത്തിയവയുടെ സമാന മാതൃകയിലുള്ളതെന്ന് ജമ്മു കശ്മീര്‍ പൊലീസിന്നെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആലി ഭായ് എന്ന ഭീകരനായി എത്തിച്ചതാണ് ആയുധങ്ങളെന്നും പൊലീസ് കണ്ടെത്തല്‍.

ഇന്നലെയാണ് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ടത്. കത്വയിലെ ഹിരാനഗര്‍ സെക്ടറിലെ രഥുവ പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ 5.10 ഓടെ ഡ്രോണ്‍ പറക്കുന്നതായി ബിഎസ്എഫിന്റെ പട്രോളിംഗ് സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്.

ശ്രീനഗറിലെ സൗറയില്‍ സുരക്ഷാ സേന മൂന്ന് ഭീകരവാദികളെ വധിച്ചു.ആയുധധാരികളായ മൂന്നു പേര്‍ ഇവിടെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്.

പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകായിരുന്ന ഭീകരവാദിളോട് സുരക്ഷാസേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ അതിന് തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് വെടിവെയ്ക്കുകയായിരുന്നു

2019ല്‍ ബിഎസ്എഫ് ജവാന്മാര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ പങ്കാളികളായവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് തീവ്രവാദികളെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.

Top