നാന്‍സി ചോപ്രയുടെ കൊലപാതകം: കൊല നടത്താല്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി

ദില്ലി: ഇവന്റ് മാനേജ്‌മെന്റ് പ്രൊഫഷണലായ നാന്‍സി ചോപ്രയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല നടത്താല്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്നാണ് കൊലനടത്താന്‍ ഉപയോഗിച്ച ആയുധവും വാഹനവും കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

ഭര്‍ത്താവ് സഹില്‍ ചോപ്രയും ഇയാളുടെ ജീവനക്കാരാനായ ശുഭവും ശുഭത്തിന്റെ ബന്ധു ബാധലിനെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

2019 മാര്‍ച്ച് 27നാണ് സഹില്‍ ചോപ്രയെ നാന്‍സി വിവാഹം ചെയ്തത്. അന്നുമുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ നാന്‍സിയെ സഹിലിന്റെ കുടുംബം ഉപദ്രവിച്ചിരുന്നു. നാന്‍സിയെ കാണാതായ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് സഹിലും സുഹൃത്തുക്കളും അറസ്റ്റിലായത്. നാന്‍സിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം ഇവര്‍തന്നെയാണ് പൊലീസിന് കാണിച്ചുകൊടുത്തത്. തുടര്‍ന്ന് പൊലിസെത്തി പാനിപ്പത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു.

നവംബര്‍ 11 മുതല്‍ മകളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന പരാതി നാന്‍സിയുടെ പിതാവ് ചൊവ്വാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസ് ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.

Top