ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ ആയുധ പരിശീലനം; അന്വേഷണം ആരംഭിച്ചു

മുംബൈ: മുംബൈയില്‍ സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ആയുധ പരിശീലനം നടത്തുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയിലെ ബിജെപി എംഎല്‍എയുടെ അധീനതയിലുള്ള സെവന്‍ ഇലവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കി വന്നത്.

സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ സ്‌കൂളില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു. കുട്ടികളുടെ കൈയ്യില്‍ തോക്ക് ഏല്‍പ്പിച്ച് ഇതില്‍ തിരകള്‍ നിറയ്ക്കാനും നിറയൊഴിക്കാനുമുള്ള ആയുധ മുറകളാണ് പരിശീലിപ്പിക്കുന്നതെന്ന് ചിത്രങ്ങള്‍ വെളിവാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്.

കുട്ടികള്‍ക്ക് പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലാണ് പരിശീലനം നല്‍കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top