ഇന്ധനവില; കേരളം എത്ര കുറയ്ക്കുമെന്ന് കാത്തിരുന്ന് കാണാം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധന വിലയ്ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനോട് ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം എത്ര കുറയ്ക്കുമെന്ന ചോദ്യം ഉന്നയിക്കുന്ന അദ്ദേഹം, ഇക്കാര്യം കാത്തിരുന്ന് കാണാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയിലാണ് ഇളവ് പ്രഖ്യാപിച്ചിട്ടുളളത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിട്ടുളളത്. ദീപാവലി സമ്മാനം എന്ന സൂചനയോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ സംസ്ഥാനങ്ങള്‍ ഇന്ധന വിലയില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

Top