‘മോഹന്‍ലാലിനെ കാണണം’, റോഡില്‍ കിടന്ന് ആരാധകന്‍; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു ജ്വല്ലറി ആഘോഷത്തിനെത്തിയ മോഹന്‍ലാലിനെ കാണാന്‍ വന്‍ ആരാധകക്കൂട്ടം. ഉദ്ഘാടന സ്ഥലത്തുനിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരിപാടി കഴിഞ്ഞ് കാറില്‍ കയറിയ മോഹന്‍ലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകന്‍ റോഡില്‍ കിടക്കുന്നതും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് അയാളെ മാറ്റുന്നതും വീഡിയോയില്‍ കാണാം.

ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് സ്‌റ്റൈലിഷായാണ് മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയത്. കന്നഡിയിലാണ് താരം തന്റെ പ്രസംഗം ആരംഭിച്ചത്. മലയാള സിനിമകള്‍ മികച്ച സ്‌ക്രീന്‍ കൗണ്ടോടെയാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ റിലീസ് ചെയ്യുന്നത്. വാരാന്ത്യ ദിനങ്ങളില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയുമാണ് മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കാറ്. രണ്ട് ചിത്രങ്ങളിലാണ് ഈ വര്‍ഷം ഇതുവരെ മോഹന്‍ലാലിനെ സിനിമാപ്രേമികള്‍ സ്‌ക്രീനില്‍ കണ്ടത്.

വമ്പന്‍ റിലീസുകളാണ് മോഹന്‍ലാലിന്റേതായി ഒരുങ്ങുന്നത്. ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫിന്റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാന്‍, ജോഷിയുടെ റമ്പാന്‍ എന്നിവയ്ക്കൊപ്പം മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസും എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

Top