ഇന്ദിരയുടെ ഭരണത്തിൽ കോൺഗ്രസ്സിന്. . . സാധിക്കാത്ത വിജയം ബി.ജെ. പി നേടി ; നരേന്ദ്ര മോദി

modi

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ ഭരണത്തില്‍ കോണ്‍ഗ്രസ്സിന് നേടാന്‍ കഴിയാത്ത വിജയമാണ് ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം തിരിച്ച് പിടിക്കുകയും ചെയ്തതോടെ ബി.ജെ.പി സ്വന്തമാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ബി.ജെ.പിയും സഖ്യ കക്ഷികളും ചേര്‍ന്ന് ഭരണം നടത്തുന്നത് 19 സംസ്ഥാനങ്ങളിലാണെന്നും. എന്നാല്‍ ഇത് ഇന്ദിരയുടെ കാലത്ത് കോണ്‍ഗ്രസ്സിനും സഖ്യ കക്ഷികള്‍ക്കും സാധിക്കാത്തതാണ്. അന്നവര്‍ 18 സംസ്ഥാനങ്ങളിലാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ നമ്മളിന്ന് 19 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

ഗുജറാത്ത് ഹിമാചല്‍ വിജയത്തിന് ശേഷം നടന്ന ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

ഇപ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടിയത് വന്‍ വിജയമാണ്. അതിനാല്‍ 2019 ല്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പുകളെ അത്ര നിസ്സാരമായി കാണരുതെന്നും മോദി മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കും തനിക്കുമെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയായിരുന്നുവെന്നും, പരാജയപ്പെട്ടെങ്കിലും മികച്ച വിജയം അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ മനോഭാവം ചിരിയുണര്‍ത്തുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2022ല്‍ പുതിയൊരു ഇന്ത്യ എന്ന മുദ്രാവാക്യവും കാഴ്ചപ്പാടുമായി വേണം പ്രവര്‍ത്തിക്കാന്‍, അതിനാല്‍ തന്നെ പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളില്‍ വീണ് സമയം പാഴാക്കരുതെന്നും, ബൂത്ത് തലത്തിലെ മികച്ച പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പിലെ വിജയത്തിലേക്കുള്ള ഏകവഴിയെന്നും, അതിനാല്‍ താഴേത്തട്ടു മുതല്‍ ശക്തവും കുറ്റമറ്റതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മോദി പറഞ്ഞു.

Top