അവര് ഞങ്ങളെവിട്ടു പോകുമോ, ലീഗിന്റെ ആത്മര്‍ഥതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു; കെ സുധാകരന്‍

തിരുവനന്തപുരം: തലയ്ക്ക് സുഖമില്ലാത്തോണ്ട് മുസ്ലീം ലീഗിനെ പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്ന് കെ സുധാകരന്‍. പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്. യുഡിഎഫിനൊപ്പം എത്ര വര്‍ഷത്തെ പാരമ്പര്യമുള്ളതാണ് മുസ്ലീം ലീഗിന്, അവര് ഞങ്ങളെവിട്ടു പോകുമോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് ഇത്രയും കിരാതമായി ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ മുസ്ലീം ലീഗ് തയ്യാറാകുമോ. ഇല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. മുസ്ലീം ലീഗിന്റെ ആത്മര്‍ഥതയെ ഞങ്ങള്‍ ബഹുമാനിക്കുന്നവരാണ് ആദരിക്കുന്നവരാണ് ഉള്‍ക്കൊള്ളുന്നവരാണെന്നും യുഡിഎഫ് ഉള്ളകാലം വരെ അത് നിലനില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ള നേതാക്കള്‍, റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.

Top