We ready to cooperate with Mani group: BJP

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളീധരന്‍ നിലപാട് അറിയിച്ചത്.

ഒരു വ്യക്തി അഴിമതി നടത്തി എന്നതു കൊണ്ട് ആ പാര്‍ട്ടിയുമായി സഹകരിക്കരുതെന്ന നിലപാട് ബി.ജെ.പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ നേരെ ഉയര്‍ന്ന അഴിമതി ആരോപണത്തോടുള്ള ബി.ജെ.പിയുടെ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

എന്നാല്‍, അതിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസിനെ ഒന്നാകെ അസ്വീകാര്യമായി കാണേണ്ടതില്ല. കോണ്‍ഗ്രസ്, സി.പി.എം, മുസ്ലീം ലീഗ് എന്നിവയൊഴികെ ഏത് പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ യു.ഡി.എഫില്‍ നിന്നോ എല്‍.ഡി.എഫില്‍ നിന്നോ ആ പാര്‍ട്ടികള്‍ പുറത്ത് വരണമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം ബിജെപിയുമായി ഒരു രാഷ്ട്രീയ സഖ്യത്തിനും തയ്യാറല്ലെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കി.

Top