‘നടക്കില്ല എന്ന് പറഞ്ഞ പല വികസന പദ്ധതികളും നടത്തി ‘- മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥയുടെ സമാപന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ തീപ്പൊരി പ്രസംഗം.

നടക്കില്ല എന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാർത്ഥ്യമായെന്ന് അവകാശപ്പെട്ട അവകാശപ്പെട്ട മുഖ്യമന്ത്രി ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർത്ഥ അവകാശികളെന്നും വ്യക്തമാക്കി. പഴയ സർക്കാരല്ല ഇതെന്നും  വിമർശനങ്ങൾക്ക് ജനങ്ങൾക്ക് വികസനത്തിലൂടെ മറുപടി കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെയ്യാൻ പറ്റുന്നതേ പറയൂ  പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നും മുഖ്യമന്ത്രി എൽഡിഎഫ് തെരഞ്ഞെടുപ്പ് ജാഥയുടെ സമാപന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Top